തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ഭ​ര​ണ ച​രി​ത്രം ര​ചി​ച്ച്, കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ച​ട​ങ്ങി​ൽ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു.

നേ​ര​ത്തേ, പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ എ​ന്നി​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഗൗ​ര​വം പ്ര​തി​ജ്ഞ​ചെ​യ്തു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു ശേ​ഷം രാ​ജ്ഭ​വ​നി​ൽ ചാ​യ​സ​ത്കാ​ര​വും തു​ട​ർ​ന്ന് ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​വും ചേ​രും.

Related Articles

Back to top button