തിരുവനന്തപുരം: ചുരുളി സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. സിനിമയിൽ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നു റിപ്പോർട്ട് പറയുന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീൻചിറ്റ് നൽകിയത്.
എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീം എന്നിവർ ചേർന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
വരും ദിവസങ്ങളിൽ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.
ചുരുളി സിനിമയിൽ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ പോലീസിനെ നിയോഗിച്ചത്.
സിനിമ എന്ന കലാരൂപം സമൂഹത്തെ സ്വാധീനിക്കുന്നതാണെന്നും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങൾ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആക്ഷേപം.
മനുഷ്യ നിർമിതമായ സംസ്കാരവും മൂല്യവും അന്യമായ, പ്രാകൃതമായ, നരകമെന്നു തോന്നിപ്പിക്കും വിധമുള്ള ജീവിത ശൈലിയും സംസാരവും എല്ലാം ‘ചുരുളി’യിലെ ഒന്നിനെയും ഭയക്കാനില്ലാത്ത, തികച്ചും വന്യമായ, അരാജകമായ ഒരു അവസ്ഥയെ കാണിക്കുന്നുണ്ട്.
‘ചുരുളി’യിലെ മനുഷ്യരെ പോലെ തന്നെ ആത്മീയമായ ശൂന്യതയിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും ക്രൂരമായ വിനോദങ്ങൾ തന്നെയാണ് ആന്റണിയും ഷാജീവനും ആഗ്രഹിക്കുന്നത് എന്ന് പല വിചിത്രമായ സംഭവങ്ങളിലൂടെ ചിത്രം കാണിക്കന്നുണ്ട്.
തുടർന്ന് ‘ചുരുളി’യിൽ ആകെയുള്ള ചാരായ ഷാപ്പിൽ കള്ളുകുടിച്ചും പുലഭ്യം പറഞ്ഞും തല്ലുകൂടിയും ആന്റണിയുടെയും ഷാജീവന്റെയും അന്വേഷണം പുരോഗമിക്കുമ്പോൾ, നിഗൂഢതകൾക്ക് ആഴം കൂടുക മാത്രമാണ് ചെയുന്നത്.