പ്രവാസികളുടെ കണ്ണീർ നാടിന് ശാപമാകരുത്: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രവാസികളോട് ഭരണകൂടങ്ങൾ കാണിക്കുന്ന കടുത്ത അനീതിക്കും അവഗണനക്കുമെതിരെ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് പ്രതിഷേധം താക്കീതായി.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തി ചേർന്ന പ്രവാസി ലീഗ് പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധം തീർത്തു. പ്രവാസികൾ നാടിന്റെ സാമ്പത്തിക വിപ്ലത്തിന് കരുത്ത പകർന്നവരാണെന്നും അവരുടെ തിരിച്ച് വരവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.

ഇക്കാര്യത്തിൽ സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. പ്രവാസികളുടെ കണ്ണുനീർ നാടിന് ശാപമായി മാറരുത്. പ്രവാസി പുനരധിവാസം സർക്കാർ മുഖ്യ അജണ്ടയാക്കി ചർച്ച ചെയ്യണം കൊവിഡ് ബാധിച്ച് മരിച്ച മുഴുവൻ പ്രവാസികൾക്കും ധനസഹായം അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കരിപ്പുർവിമാനത്താവള സ്വദേശീ വൽക്കരണ നീക്കം സാധാരണക്കാരോടുളള കടുത്ത അനീതിയാണെന്നും ഈ വിഷയത്തിൽ കൂട്ടമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ത്രിതല പഞ്ചായത്ത് പദ്ധതികളിൽ പ്രവാസി വികസനത്തിന് പ്രത്യേകം ഫണ്ട് വകയിരുത്തുക, വർദ്ധിപ്പിച്ച് പെൻഷൻ 3000 രൂപ ഉടൻ നൽകുക, 60 കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക, ഗ്രാമ പഞ്ചായത്ത് പദ്ധതികളിൽ പ്രവാസികൾക്ക് നിശ്ചിത ശതമാനം തുക നീക്കിവെക്കുക, ത്രിതല പഞ്ചായത്തുകളിൽ പ്രവാസി സ്റ്റാന്റിംഗ് കമ്മറ്റി രൂപികരിക്കുക, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികളെ രക്ഷിക്കുക, പ്രവാസി വായ്പകളിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു.

കെ.പി.എ.മജീദ് എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി.വി. ഇബ്രാഹീം എംഎൽഎ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ, ബീമാപള്ളി റഷീദ്, തൊന്നക്കൽ ജമാൽ അഡ്വ സുൽഫിക്കർ സലാം, കണിയാപുരം ഹലീം, എം.എസ് അലവി, ആതവനാട് മുഹമ്മത് കുട്ടി, നസീം ഹരിപ്പാട്,കാപ്പിൽ മുഹമ്മത് പാഷ, കെ.സി അഹമ്മത്, ജലീൽ വലിയ കത്ത്, പി.എം കെ. കാഞ്ഞിയൂർ, കലാപ്രേമി ബഷീർ ബാബു, ഉമയനല്ലൂർ ശിഹാബുദ്ധീൻ, കെ.വി മുസ്തഫ, സലാം വളാഞ്ചേരി, കെ.കെ അലി, എൻ പി.ഷംസുദ്ധീൻ പ്രസംഗിച്ചു.

Related Articles

Back to top button