ത്രി​വ​ർ​ണ പ​താ​ക പ്രൊ​ഫൈ​ൽ ചി​ത്ര​മാ​ക്കാ​ൻ ആ​ഹ്വാ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സ്വന്തന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ഹര്‍ ഖര്‍ തിരംഗ’ കാമ്പെയിനിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയായിയിരുന്നു പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥന.

ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നതായും മോദി പറഞ്ഞു.

ധീര രക്ത സാക്ഷിയായ ഉദ്ദം സിങ്ങിനെ അനുസ്മരിച്ച മോദി, രാജ്യത്തെ 75 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും പറഞ്ഞു. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന മേളകളില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നതാണ്. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദേശവും മോദി മുന്നോട്ടുവച്ചത്.

Related Articles

Back to top button