തിരു: കാന്തള്ളൂർ മഹാദേവ ഭാഗവത ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്ന നൂറ്റി ഏട്ടാമത് ശ്രീ മദ് ഭാഗവതസപ്താഹ യജ്ഞത്തിനു മുന്നോടിയായിട്ടിട്ടുള്ള വിളംബരഘോഷയാത്ര നടന്നു.
കരമന ഗ്രാമം ശിവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം പുഷ് പാഞ്ചലി അച്യുതഭാരതി സ്വാമിയാർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വേട്ട ക്കുളം ശിവാനന്ദൻ, സെക്രട്ടറി ഡോ. ജി. രാമമൂർത്തി, ബ്രഹ്മണ സഭ കരമന ജില്ലാ പ്രസിഡന്റ് എച് ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ജയകുമാർ പ്രഭാഷണം നടത്തും.
രണ്ടുമുതൽ ഏഴുവരെ രാവിലെ 5.30ന് ഭാഗവത പാരായണം, വൈകീട്ട് ഭജന, നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും. ആറിന് വൈകീട്ട് നടക്കുന്ന രുക്മിണീസ്വയംവരത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി പങ്കെടുക്കും. എട്ടിന് വൈകീട്ട് അവഭൃതസ്‌നാനം, അഭിഷേകം എന്നിവയോടെ സപ്താഹം സമാപിക്കും.
ചോളന്മാരുടെ ആക്രമണത്തിൽ നശിച്ചുപോയ കാന്തള്ളൂർശാലയുടെ പ്രൗഢി വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്. പത്താം നൂറ്റാണ്ടിൽ 64 വിദ്യകൾ പഠിപ്പിച്ചിരുന്ന കാന്തള്ളൂർശാലയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനുള്ള പരിശ്രമങ്ങളാണ് ട്രസ്റ് നടത്തുന്നത്.