തിരുവനന്തപുരം: തുണിത്തരങ്ങൾക്ക് ഇരട്ടിയിലധികം നികുതി വർദ്ധിപ്പിക്കാനുള്ള തീരുമനത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ വസ്ത്ര വ്യാപാരകളുടെ സംഘടനയായ കെടിജിഎ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ GST കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
2022 ജനുവരി 1 മുതൽ എല്ലാത്തരം തുണിത്തരങ്ങൾക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നികുതിയാണ് സർക്കാർ വർദ്ധിപ്പിക്കുന്നത്.
12% നികുതിയാണ് വസ്ത്രങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് വളരെ വലിയ തോതിലുള്ള വില വർദ്ധനവിന് കാരണമാകും.
തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും, കോവിഡും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വസ്ത്രവ്യാപാര മേഖലയുടെ തകർച്ച പൂർണ്ണമാക്കുന്ന ഈ അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധിഷേധം സംഘടിപ്പിച്ചത്.
സ്‌പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ജിഎസ്ടി ഭവന് മുന്നിൽ ധർണ്ണയോട് കൂടി സമാപിച്ചു. കെടിജിഎ ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ പൂജ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അർഷാദ് കോക്‌ടെയിൽ ജാഥ നയിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ ധർണ്ണ ഉത്ഘാടനം ചെയ്തു.
എംഎൽഎ എം. വിൻസെന്റ്, മുൻ എംഎൽഎ വർക്കല കഹാർ, കെടിജിഎ ജില്ലാ ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ, ട്രെഷറർ ഷാനി മനാഫ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി യഹിയഖാൻ റോജ, സിറ്റി മേഖലാ ജനറൽ സെക്രട്ടറി മാഹീൻ പാറ വിള, നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് നടരാജൻ, ട്രെഷറർ നൗഷാദ്, FBO പ്രധിനിധി സുധീർ ദേവരാജൻ എന്നിവർ സംസാരിച്ചു. മറ്റു KTGA ജില്ലാ-മേഖലാ നേതാക്കൾ പങ്കെടുത്തു .