അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളി​ലും തൊ​ഴി​ല്‍ ത​ട്ടി​പ്പു​ക​ളി​ലും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നു റെ​യി​ല്‍​വേ​യു​ടെ മു​ന്ന​റി​യി​പ്പ്

കോ​ഴി​ക്കോ​ട്:​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളി​ലും തൊ​ഴി​ല്‍ ത​ട്ടി​പ്പു​ക​ളി​ലും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നു ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ മു​ന്ന​റി​യി​പ്പ്. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും ദി​നം പ്ര​തി ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം 500 ഒ​ഴി​വു​ക​ള്‍ എ​ന്ന അ​റി​യി​പ്പാ​ണ് പ്ര​ച​രി​ച്ച​ത്. ഫോ​ണ്‍ ന​മ്പ​റും അ​പേ​ക്ഷാ ഫീ​സും വ്യ​ക്ത​മാ​ക്കി​കൊ​ണ്ടാ​യി​രു​ന്നു ഇ​ത്.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ലെ റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ ആ​ര്‍​ആ​ര്‍​ബി, ആ​ര്‍​ആ​ര്‍​സി വ​ഴി മാ​ത്ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

റെ​യി​ല്‍​വേ​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യ ഗ്രൂ​പ്പ് സി, ​ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെന്‍റ് നി​ല​വി​ല്‍ 21 റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡു​ക​ളും (ആ​ര്‍​ആ​ര്‍​ബി) 16 റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് സെ​ല്ലും (ആ​ര്‍​ആ​ര്‍​സി) മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്.

സെ​ന്‍​ട്ര​ലൈ​സ്ഡ് എം​പ്ലോ​യ്മെ​ന്‍റ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ള്‍ (സി​ഇ​എ​ന്‍) പു​റ​പ്പെ​ടു​വി​ച്ച​തി​നു ശേ​ഷം ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ക​യും വ്യാ​പ​ക പ്ര​ചാ​ര​ണം ന​ല്‍​കു​ക​യും ചെ​യ്യും.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കും. എം​പ്ലോ​യ്മെ​ന്‍റ് ന്യൂ​സ്, റോ​സ്ഗ​ര്‍ സ​മാ​ചാ​ര്‍ വ​ഴി​യാ​ണ് സി​ഇ​എ​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

തൊ​ഴി​ല്‍ വാ​ര്‍​ത്ത​ക​ള്‍‌, പ​ത്ര​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​ര്‍​ആ​ര്‍​ബി​ക​ളെ സം​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍‌, അ​റി​യി​പ്പു​ക​ള്‍ എ​ന്നി​വ ആ​ര്‍​ബി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താം.

റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡി​നെ (ആ​ര്‍​ആ​ര്‍​ബി) സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ള്‍​ക്കും വി​വ​ര​ങ്ങ​ള്‍​ക്കു​മാ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​ര്‍​ആ​ര്‍​ബി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് മാ​ത്രം ആ​ശ്ര​യി​ക്ക​ണം.

റെ​യി​ല്‍​വേ റി​ക്രൂ​ട്ട്മെ​ന്‍റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍​ക്ക് 044 28213185 ല്‍ ​വി​ളി​ക്കാ​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. റെ​യി​ല്‍​വേ​യു​ടെ അ​റി​യി​പ്പ് കേ​ര​ള പോ​ലീ​സും ഔ​ദ്യോ​ഗി​ക പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Back to top button