തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്ക് കാരണം കോവിഡും പ്രളയവും സംഘടനാദൗർബല്യവുമെന്ന് രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ അശോക് ചവാൻ കമ്മിറ്റിക്ക് മുന്നിലാണ് ചെന്നിത്തല തോൽവിയുടെ കാരണങ്ങൾ നിരത്തിയത്.
പലയിടത്തും മുസ്ലിം വോട്ടുകൾ മറിഞ്ഞു. സിഎഎ ഉൾപ്പെടെയുള്ള കേന്ദ്ര പ്രഖ്യാപനങ്ങൾ എൽഡിഎഫിന് അനുകൂലമായ ന്യൂനപക്ഷവികാരമുണ്ടാക്കിയെന്നും ചെന്നിത്തല വ്യക്തമാക്കി.
ദയനീയ തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമാണ്. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു.
സ്ഥാനാർഥികൾക്കായി വീടുകയറി സ്ലിപ്പ് നൽകാൻ പോലും ആളില്ലായിരുന്നു. സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും സമിതിക്ക് മുമ്പിൽ ചെന്നിത്തല വിശദമാക്കി.