തണ്ടാൻ സമുദായം കേരള ചരിത്രത്തിലെ ഈടുറ്റ കണ്ണി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിലെ ഈടുറ്റ ഒരു കണ്ണിയാണ് തണ്ടാൻ സമുദായമെന്ന് മുൻ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല.

വഞ്ചിനാട് കലാവേദി സംഘടിപ്പിച്ച പാച്ചല്ലൂർ സുകുമാരൻ അനുസ്മരണത്തിൻറെ ഉദ്ഘാടനവും അദ്ദേഹം രചിച്ച തണ്ടാൻ ചരിതത്തിൻറെ പ്രകാശനവും നിർവഹിക്കുകയായിരുന്നു ചെന്നിത്തല.

പ്രഗൽഭരായ വൈദ്യന്മാരും കഥകളി ആചാര്യന്മാരും ഉൾപ്പെടെ എല്ലാ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചവർ ഈ സമുദായത്തിൽ ഉണ്ട്. അതെല്ലാം വ്യക്തമാക്കുന്ന പുസ്തകമാണ് തണ്ടാൻ ചരിതമെന്നു അദ്ദേഹം പറഞ്ഞു.

തണ്ടാൻ സമുദായത്തിലെ പ്രയാസപ്പെടുന്നവരെ നല്ല നിലയ്ക്ക് ഉയർത്തിക്കൊണ്ടു വരുവാൻ അക്ഷീണം പ്രവർത്തിച്ച മനുഷ്യ സ്നേഹിയാണ് പാച്ചല്ലൂർ സുകുമാരൻ എന്ന് അധ്യക്ഷത വഹിച്ച കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു പറഞ്ഞു.

സമുദായത്തിൽ ഉന്നത ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നതിനു വേണ്ടി കരുതലോടെ പ്രവർത്തിച്ച സമുദായ നേതാവാണ് പാച്ചല്ലൂർ സുകുമാരൻ എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ അഭിപ്രായപ്പെട്ടു.

തണ്ടാൻ സമുദായത്തെക്കുറിച്ച് ഗവേഷണപ്രബന്ധം തയ്യാറാക്കിയ ആശാ പ്രസീദ,

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രേയ (വർക്കല), നീരജ് (കൊല്ലം), ശാലിനി (കായംകുളം), വിജയലക്ഷ്മി (പാങ്ങപ്പാറ) എന്നിവർക്ക് മെമെൻഡോയും ക്യാഷ് അവാർഡും സമ്മാനിച്ചു.

കായൽ ഫോട്ടോഗ്രാഫർ സന്തോഷ് കുമാറിനെ പൊന്നാട നൽകി ആദരിച്ചു. ജി. ജയകൃഷ്ണൻ പുസ്തകപരിചയം നടത്തി.

അജിത് പാവംകോട് സ്വാഗതവും രാഹുലൻ തിരുമുല്ലവാരം നന്ദിയും രേഖപ്പെടുത്തി. മക്കളായ സുനിൽകുമാർ ടി.എസ്, അനിൽകുമാർ ടി.എസ്, സനിൽകുമാർ ടി.എസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Back to top button