മുംബൈ: പഞ്ചാബി ഗായകന് സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ സംഘം ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പോലീസ്. സിദ്ദു മൂസെ വാലെ കൊലക്കേസിൽ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്ണോയിയാണ് സല്‍മാനെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. ഗുണ്ടാ സംഘം ദിവസങ്ങളോളം മുംബൈയില്‍ തങ്ങി സല്മാന് ഖാന്റെ വീടും യാത്രയും നിരീക്ഷിച്ചു.
നേരത്തെ, സല്മാന് ഖാനും പിതാവ് സലീം ഖാനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട സിദ്ധു മൂസെ വാലെയുടെ അതേവിധി ഇരുവരും നേരിടുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.