ന്യൂഡൽഹി: ഡോളറിനെതിരേ രൂപയ്ക്ക് റിക്കാർഡ് തകർച്ച. വിദേശ നിക്ഷേപങ്ങൾ കൂടുതലായി പിൻവലിഞ്ഞതാണ് രൂപയെ തകർത്തത്. തിങ്കളാഴ്ച രൂപ 0.3 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 77.1825 എന്ന നിലയിലെത്തി. മാർച്ചിൽ രേഖപ്പെടുത്തിയ 76.98 എന്ന റിക്കാർഡിനെയാണ് മറികടന്നത്.
യൂറോപ്പിലെ യുദ്ധഭീതി, കോവിഡ് വ്യാപനം, എണ്ണവിലയിലെ കുതിപ്പ് എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂപയെ ബാധിക്കുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല.