സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ ബോ​ളി​വു​ഡി​ലേക്ക്

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​റു​ടെ മ​ക​ൾ സാ​റ തെ​ണ്ടു​ൽ​ക്ക​ർ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങു​ന്നു.

സാ​റ തെണ്ടു​ൽ​ക്ക​റു​ടെ അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ബോ​ളി​വു​ഡ് ലൈ​ഫ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സാ​റ തെ​ണ്ടു​ൽ​ക്ക​ൽ​ക്ക​റി​ന് അ​ഭി​ന​യ​ത്തി​ൽ വ​ള​രെ താ​ത്പ​ര്യ​മാ​ണു​ള്ള​തെ​ന്നും സാ​റ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​താ​യി ബോ​ളി​വു​ഡ് ലൈ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ, പീ​ഡി​യാ​ട്രീ​ഷ്യ​യാ​യ അ​മ്മ ഡോ. ​അ​ഞ്ജ​ലി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് സാ​റ മെ​ഡി​സി​ൻ പ​ഠ​നം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ല​ണ്ട​നി​ലെ മെ​ഡി​സി​ൻ പ​ഠ​ന​ത്തി​ന് ശേ​ഷ​മാ​ണ് സാ​റ മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​ച്ച​ത്.

തു​ട​ർ​ന്ന്, അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ മോ​ഡ​ലാ​യി തി​ള​ങ്ങി​യ സാ​റ​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​പു​ത്രി​യാ​ണ് സാ​റ. 1.8 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് സാ​റ​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, സാ​റ​യു​ടെ സ​ഹോ​ദ​ര​ൻ അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ പി​താ​വി​ന്‍റെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത് നേ​ര​ത്തേ ത​ന്നെ ക്രി​ക്ക​റ്റി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

Related Articles

Back to top button