വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക വേണുഗോപാല്‍

മലയാള സിനിമ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്.

വിവാഹമോചിതയായ താരം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും താരം പറയുന്നു.

രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ ജാതകം നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്.

വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ സ്വതന്ത്രയായി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ് എന്നാണ്.

ഭര്‍ത്താവിന്റെ ശ്രദ്ധ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് പല തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് എന്നും സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേര്‍പിരിഞ്ഞത് എന്നും താരം പറയുന്നു.

അദ്ദേഹത്തിനൊപ്പം വിവാഹ ജീവിതം താല്‍പര്യമില്ലെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നു താരം കൂട്ടിച്ചേർത്തു.

Related Articles

Back to top button