തിരുവനന്തപുരം: ആരോരുമില്ലാത്തവര്‍ക്കും നിര്‍ദ്ധനര്‍ക്കും ആശ്രയമായി തലസ്ഥാനനഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌ക്കാരിക കലാകായിക സംഘടന സൗഹൃദച്ചെപ്പ് മുന്നോട്ടുതന്നെ.
നിറസൗഹൃദങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരുകൂട്ടം റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥരുടെയും കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കൂട്ടായ ആലോചനയുടെ ഭാഗമാട്ടാണ് സൗഹൃദച്ചെപ്പ് രൂപപ്പെട്ടത്. സര്‍വ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃച്ചെപ്പിനുണ്ട്.
കേരള പോലീസില്‍ നിന്ന് DySP റാങ്കില്‍ പെൻഷൻ ആയ എസ്. രവീന്ദ്രന്‍ നായരും ജി. വിജയകുമാറും തങ്ങളുടെ റിട്ടയേഡ് ജീവിതം എങ്ങനെ ചിലവഴിക്കാം എന്ന ചിന്തയില്‍ ഉദിച്ച ആശയമാണ് ഇന്ന് ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹിക കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും മുന്നേറുന്ന സൗഹൃദച്ചെപ്പ് എന്ന ചാരിറ്റബിള്‍ സംഘടന.
ആദ്യസംരംഭമായി കോവിഡ് കാലത്ത് സ്വരൂപിച്ച വാക്‌സിന്‍ ചലഞ്ച് ഫണ്ടായ 30255 രൂപ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ വഴി മുഖ്യമന്ത്രി പിണറായി വിജയനെ ഏല്‍പ്പിച്ചു.
തുടര്‍ന്ന് കല്ലമ്പലം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കിണറ്റില്‍വീണ സ്ത്രിയെ രക്ഷിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനും കൂടാതെ സൗഹൃദച്ചെപ്പ് കുടുംബത്തില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്നതിനും സൗഹൃദച്ചെപ്പ് നേതൃത്വം നല്‍കി.
മദ്യത്തിന്റെ ഉപയോഗത്തിനെതിരെയും മയക്കുമരുന്നിനെതിരെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗം നിമിത്തമുണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങള്‍ക്കെതിരെ സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ സഹായിക്കുന്ന വിഡിയോ നിര്‍മിച്ച് അവതരിപ്പിച്ച കൊച്ചി മെട്രോ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ആനന്ദലാലിനെ സൗഹൃദച്ചെപ്പ് ആദരിച്ചു.
സൗഹൃച്ചെപ്പിന്റെ നേതൃത്വത്തില്‍ പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ഹോമിലെ അന്തേവാസികള്‍ക്കുള്ള ഓണസമ്മാനം നിലവിലെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ സൗഹൃദച്ചെപ്പിന്റെ ലോഗോയും എംഎല്‍എ പ്രകാശനം ചെയ്തു.
കെയര്‍ ഹോമില്‍ തന്നെ സംഘടിപ്പിച്ച പരിപാടിയില്‍ ഓണകോടിയുള്‍പ്പടെയുള്ള സ്‌നേഹോപഹാരം കെയര്‍ഹോം സുപ്രണ്ട് ബീനാജോര്‍ജിന് സമ്മാനിച്ചു. കൂടാതെ ചെറുവയ്ക്കല്‍ കട്ടേല കാരുണ്യ വിശ്രാന്തി മന്ദിരത്തിലെ ക്യാന്‍സര്‍ ബാധിധരായ വൃദ്ധമാതാപിതാക്കള്‍ക്ക സൗഹൃദചെപ്പ് കുടുബംത്തിന്റെ കാരുണ്യ സ്‌നേഹോപഹാരം സെക്രട്ടറി ജി.വിജയകുമാര്‍ വിശ്രാന്തി മന്ദിരത്തിലെ ഫാദര്‍ വര്‍ഗീസിനു സമ്മാനിച്ചു.
എസ്.രവീന്ദ്രന്‍നായര്‍ (പ്രസിഡന്റ്), ജി.വിജയകുമാര്‍ (സെക്രട്ടറി), ടി.ഡി. സുഗതന്‍ (ജോ. സെക്രട്ടറി), കെ.കുമാരപിള്ള (രക്ഷാധികാരി), റ്റി അശോകന്‍ (ഖജാന്‍ജി), പാച്ചല്ലൂര്‍ ജയചന്ദ്രന്‍നായര്‍ (മീഡിയാ കണ്‍വീനര്‍) എന്നിവരാണ് ഇപ്പോള്‍ സംഘടനയെ നയിച്ചുവരുന്നത്.