പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ

മലപ്പുറം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന നാല് ലക്ഷം രൂപ വരെ പദ്ധതി തുകകയുള്ള സ്വയം തൊഴില്‍  വായ്പാ പദ്ധതികള്‍ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട സംരഭകരത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം  3,00,000 രൂപയില്‍  കവിയാന്‍ പാടില്ല.

മേല്‍ പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും  (കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍  ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നല്‍കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും  ജില്ലാ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0483-2731496.

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന മൂന്ന്  ലക്ഷം രൂപ വരെ  പദ്ധതി തുകയുള്ള ‘പട്ടികവര്‍ഗ സംരഭകര്‍ക്കുള്ള വായ്പാ പദ്ധതിക്ക് കീഴിലും  2,00,000 രൂപ പദ്ധതി തുകയുള്ള ‘ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന’ക്ക് കീഴിലും വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ പട്ടികവര്‍ഗത്തില്‍പ്പെട്ട  സംരഭകത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം  3,00,000 രൂപയില്‍  കവിയാന്‍ പാടില്ല.

മേല്‍ പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും  (കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍  ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം.

‘പട്ടികവര്‍ഗ സംരഭകര്‍ക്കുള്ള വായ്പാ പദ്ധതി യുടെ വായ്പാതുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷത്തിനുള്ളിലും ‘ആദിവാസി മഹിളാ സശാക്തീകരണ്‍യോജന’ യുടെ വായ്പാ തുക നാല് ശതമാനം പലിശ സഹിതം അഞ്ച്  വര്‍ഷം കൊണ്ടും തിരിച്ചടയ്ക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.

അപേക്ഷാഫോറവും വിശദ വിവരങ്ങളും ജില്ലാ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0483-2731496.

Exit mobile version