ഓ​ള്‍ ഇ​ന്ത്യ പെ​ര്‍​മി​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി കേ​ര​ളം

തിരുവനന്തപുരം: കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണമെന്നും അല്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

രജിസ്ട്രേഷൻ മാറ്റുകയോ അല്ലെങ്കിൽ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നവംബർ ഒന്നു മുതൽ കേരളത്തിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ല.

കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആന്റ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗലാന്റ്, ഓറീസ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് ഇവിടെ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ല്‍ നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്ന പു​തി​യ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി.

അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്രം ആ​വി​ഷ്‌​ക​രി​ച്ച ഓ​ള്‍ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സ് ഉ​ട​മ​ക​ള്‍.

നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ല്‍ നി​കു​തി പി​രി​ക്കു​ന്നു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ നി​കു​തി പി​രി​ക്കാ​നു​ള്ള മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ളു​ടെ വാ​ദം.

കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ഇ​ര​ട്ട നി​കു​തി പി​രി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ള്‍.

Related Articles

Back to top button