രാ​ജ്യ​ദ്രോ​ഹ​ത്തി​നെ​തി​രാ​യ നിയമം സുപ്രീംകോടതി മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ത്തി​നെ​തി​രായ വിവാദ നി​യ​മം മ​ര​വി​പ്പി​ച്ചു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 124 എ വകുപ്പ് ​ആ​ണ് മ​ര​വി​പ്പി​ച്ച​ത്.

ഈ വകുപ്പുകൾ ചുമത്തി കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും പു​തി​യ കേ​സെ​ടു​ക്ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി നിർദേശിച്ചു. രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ടു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാം.

പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തു വ​രെ വ​കു​പ്പ് ചു​മ​ത്ത​രു​തെ​ന്ന കർശന നിർദേശമാണ് സു​പ്രീം​കോ​ട​തി നൽകിയിരിക്കുന്നത്. രാ​ജ്യ​ദ്രോ​ഹ കേ​സു​ക​ളി​ല്‍ 13,000 പേ​ര്‍ രാജ്യത്തെ വിവിധ ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്നും നിയമം റദ്ദാക്കരുതെന്നും കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യോട് അ​ഭ്യർഥിച്ചിരുന്നു. എന്നാൽ, ഈ വാദം തത്കാലം കോടതി അംഗീകരിച്ചില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നവർക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ ഇതോടെ വഴിതെളിഞ്ഞു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കമുള്ളവർ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കിടക്കുകയാണ്. നിരവധി സോഷ്യൽ ആക്ടിവിസ്റ്റുകളും ഈ നിയമത്തിന്‍റെ ഇരകളായി മാറിയിരുന്നു. കോടതിയുടെ ഉത്തരവ് കേന്ദ്രസർക്കാരിന്‍റെ നിലപാടിനു കനത്ത തിരിച്ചടിയാണ്.

വാട്ട്സ്ആപ് പോസ്റ്റ് പോലുള്ള നിസാര സംഭവങ്ങളിലും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതോടെയാണ് നിയമത്തിന്‍റെ ദുരുപയോഗത്തിനെതിരേ രാജ്യമെന്പാടും വികാരം ശക്തമായത്. രാജ്യദ്രോഹക്കുറ്റത്തിന്‍റെ ദുരുപയോഗം പൂർണമായും തടയുന്ന രീതിയിൽ വിഷയത്തിൽ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഇതോടെ നിർബന്ധിതമാകും.

Related Articles

Back to top button