പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് കര്‍ശന പൊലീസ് നിരീക്ഷണത്തില്‍.
സ്വപ്നയുടെ ഫ്‌ളാറ്റിനും ഓഫീസിനും ചുറ്റം നിരവധി പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി കോടതി 13 ലേക്ക് മാറ്റി.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയതിന്റെ ശബ്ദരേഖ ഇന്ന് വൈകുന്നേരം മൂന്നിന് പുറത്തു വിടുമെന്നാണ് സ്വപ്ന വ്യക്തമാക്കിയിരുന്നു.
പാലക്കാട് വാര്‍ത്താസമ്മേളനം നടത്തിയാകും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പ് പരസ്യമാക്കുകയെന്ന് അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് അറിയിച്ചു.
അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്തെത്തിച്ച് വിജിലന്‍സ് കോടതിയ്ക്ക് കൈമാറി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമെ നിലവിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക എന്നാണ് നിലവിലെ വിലയിരുത്തല്‍.