ജി വി രാജ സ്പോർട്സ് സ്കൂളിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നിർവഹിച്ചു

തിരുവന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ജെറോമിക് ജോർജ്‌ IAS സ്വാഗതം പറഞ്ഞു, ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ കെ എസ് സുനിൽ കുമാർ, ജി വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ പ്രദീപ് സി എസ് എന്നിവർ സംസാരിച്ചു.

രണ്ടാം ഘട്ട നവീകരണത്തിന്റെ ഭാഗമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും സിന്തറ്റിക് ലോംഗ് ജംപ് പിറ്റുമാണ് ഉള്ളത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാനും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും അവിടെ സാധ്യമാക്കി.

ഒന്നാം ഘട്ട നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം നേരത്തെ നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മൂന്നു ഫുട്‌ബോള്‍ അക്കാദമികളില്‍ ഒന്ന് ജി വി രാജ സ്‌കൂളിലാണ് പ്രവര്‍ത്തിക്കുക.

രണ്ടാംഘട്ടത്തിൽ 8 സ്‌ട്രെയിറ്റ് ലൈനുമായി 400 മീറ്റർ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജമ്പ് പിറ്റുമാണ് ഒരുക്കിയത്. ഇൻട്രാക്ടീവ് ക്ലാസ് റൂമുകൾ, ആധുനിക ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ, കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളും ഒരുക്കി. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടിൽ, അലമാര, സ്റ്റഡി ടേബിൾ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്‌കോ വഴി പൂർത്തീകരിച്ചു. കയർഫെഡ് മുഖേന കിടക്കകൾ സജ്ജീകരിച്ചു.

മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ വന്നതോടെ സ്‌കൂളിനെ ഖേലോ ഇന്ത്യ എക്‌സലന്‍സ് സെന്റർ ആയി തിരഞ്ഞെടുത്തത് വലിയ അംഗീകാരം ആണ്.സ്കൂളിന്റെ തുടർ വികസനവും വൈകാതെ നടപ്പാക്കും. ലോകത്തെ മുൻനിര സ്പോട്സ് സ്കൂളായി ജി വി രാജയെ മാറ്റുകയാണ് ലക്ഷ്യം.

Exit mobile version