തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് സംസാരിച്ചാൽ നടപടിയെടുക്കാൻ നിലവിൽ നിർദേശിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
മൊബൈൽ ഫോൺ കൈയിൽ വച്ച് സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് മാത്രമാണ് നിലവിൽ കുറ്റകരമാക്കിയിരിക്കുന്നത്.
ബ്ലൂടൂത്തിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ഇതുവരേയും നിർദേശം വൽകിയിട്ടില്ല. ബ്ലൂടൂത്ത് സംവിധാനം ഉപയോഗിക്കുന്പോൾ കൈകൾ സ്വതന്ത്രമായിരിക്കുന്നതിനാലാണ് ഇത്.
അതേസമയം ബ്ലൂടൂത്ത് സംവിധാനം തങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്.
അതേസമയം കഴിവതും ബ്ലൂടൂത്ത് സംവിധാനവും ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നതാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.
ഡ്രൈവിംഗിലുള്ള ശ്രദ്ധയിൽ പാളിച്ച വരുന്നതൊന്നും കഴിവതും ഉപയോഗിക്കാതിരിക്കുക എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇരുചക്രവാഹനക്കാരും കഴിവതും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാകും നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഡ്രൈവിംഗിലുള്ള ശ്രദ്ധയിൽ പാളിച്ച വരുന്നതൊന്നും കഴിവതും ഉപയോഗിക്കാതിരിക്കുക എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇരുചക്രവാഹനക്കാരും കഴിവതും ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാകും നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു.