കേരളത്തിലടക്കം ഏറെ ആരാധകരുള്ള താരറാണിയാണ് തമന്ന ഭാട്യ. 200 5ൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
അതേസമയം, ഒരുപാട് സിനിമകളില്‍ അഭിനയിക്കണം എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നാണ് താരം പറയുന്നു.
ചെയ്യുന്ന സിനിമകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടാവണം എന്നതായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അതിനനുസരിച്ചാണ് കഥാപാത്രങ്ങളെയും കഥയെയും സെലക്ട് ചെയ്തിരുന്നതെന്നും തമന്ന പറഞ്ഞു.
കഠിനാധ്വാനിയായ ഒരു അച്ഛന്റെ മകളാണ് താനെന്നും കഠിനാധ്വാനത്തിന് നിശ്ചയമായും ഫലം കിട്ടുമെന്ന് അച്ഛന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർക്കുന്നു.
“അതേപോലെ തന്നെ പണം ഉണ്ടാക്കാനുള്ള ഒരു ഉപാധിയായും ഞാന്‍ സിനിമയെ കണ്ടിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരു പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005 ല്‍ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും തുടരാന്‍ സാധിക്കുന്നത്.” തമന്ന പറയുന്നു.