ഗര്‍ഭച്ഛിദ്രത്തിന്റെ അനന്തരഫലങ്ങള്‍ പ്രമേയമാക്കിയ സിനിമ ശ്രദ്ധേയമാകുന്നു

വാഷിങ്ടണ്‍: ജീവിത മൂല്യങ്ങളും ഗര്‍ഭച്ഛിദ്രത്തിന്റെ അനന്തരഫലങ്ങളും പ്രമേയമാകുന്ന പുതിയ പ്രോ-ലൈഫ് സിനിമ ശ്രദ്ധേയമാകുന്നു.

യുഎസിലെ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്ത ‘ദി മാറ്റര്‍ ഓഫ് ലൈഫ്’ എന്ന സിനിമയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പ്രശംസ പിടിച്ചുപറ്റുന്നത്.

‘ഗര്‍ഭച്ഛിദ്രത്തിന്റെ നിയമസാധുത യു.എസിലെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് നാം നില്‍ക്കുന്നതെന്ന് സിനിമയില്‍ പറയുന്നു. ഈ സമയത്ത് റിലീസ് ചെയ്ത സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

ദിവ്യകാരുണ്യ ശക്തിയെ പ്രകീര്‍ത്തിക്കുന്ന ‘എലൈവ്: ഹു ഇസ് ദെയര്‍’ എന്ന സിനിമ അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ റിലീസ് ചെയ്തതിനു പിന്നാലെയാണ് ഗര്‍ഭച്ഛിദ്രത്തിനെതിരേ പുതിയ ചിത്രം ഇറങ്ങിയത്.

ഡോക്യുമെന്ററി നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയയായ, 34 വയസുകാരിയായ ട്രേസി റോബിന്‍സണ്‍ ആണ് സംവിധായിക. ‘എലൈവ്: ഹു ഇസ് ദെയര്‍’ എന്ന സിനിമയുടെ വിതരണം നിര്‍വഹിച്ച ഫാന്തം ഇവന്റ്‌സാണ് ദി മാറ്റര്‍ ഓഫ് ലൈഫിന്റെയും വിതരണം നിര്‍വഹിക്കുന്നത്.

‘അബോര്‍ഷന്റെ ചരിത്രം, നീതിശാസ്ത്രം, ധാര്‍മ്മികത, പ്രത്യാഘാതം എന്നിവയെക്കുറിച്ച് കാഴ്ചക്കാര്‍ക്ക് വ്യക്തമായ ഉള്‍ക്കാഴ്ച്ച സിനിമ നല്‍കുന്നു. നിരവധി പേരുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനു വിധേയരായ സ്ത്രീകള്‍ ഗര്‍ഭഛിദ്ര ക്ലിനിക്കിലെ മുന്‍ തൊഴിലാളികള്‍, ചരിത്രകാരന്മാര്‍, മതവിശ്വാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, പ്രോ-ലൈഫ് നിരീശ്വരവാദികള്‍ എന്നിവരും സംസാരിക്കുന്നു.

ഗര്‍ഭച്ഛിദ്രം നടത്തിയിരുന്ന ഒരു ഡോക്ടറുടെയും നിരവധി പ്രോ-ലൈഫ് പ്രവര്‍ത്തകരുടെയും അനുഭവങ്ങളും സിനിമയിലുണ്ട്. 2,00,000 ഡോളറാണ് സിനിമയുടെ ബജറ്റ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Back to top button