വസ്ത്രങ്ങളുടെ ജിഎസ്‍ടി നിരക്ക് വർദ്ധനവ്: വ്യാപാരികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തും. 2022 പുതുവർഷം മുതലാണ് വസ്ത്രങ്ങള്‍ക്ക് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരുന്നത്.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടും.

പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

സാധാരണ തുണിത്തരങ്ങൾക്കും 1000 രൂപയിൽ താഴെ വിലയുള്ള മറ്റെല്ലാ വസ്ത്രങ്ങൾക്കും ജിഎസ്ടി 12 ശതമാനമായി ഉയർത്തി. കഴിഞ്ഞ വർഷം മഹാമാരിയെ തുടർന്ന് ഇടിഞ്ഞു തുടങ്ങിയ ചെറുകിട, ഇടത്തരം ബിസിനസുകളുടെ ബിസിനസിൽ തീരുമാനം വലിയ സ്വാധീനം ചെലുത്തും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നടപടിയാണെന്നും ഇതിനെതിരെ ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കേരള ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയി ച്ചു.

Related Articles

Back to top button