വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ ഉയരും

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം പുതിയ സാമ്പത്തിക വര്‍ഷം (2022-23) ഏപ്രില്‍ ഒന്നു മുതല്‍ ഉയരും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിസ്‌കൗണ്ടും ശുപാര്‍ശ ചെയ്യുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് വേണ്ടി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) പുറത്തിറക്കി.

കോവിഡില്‍ രണ്ടു വര്‍ഷത്തെ മോറട്ടോറിയം കാലത്തിന് ശേഷമാണ് പ്രീമീയം കൂടുന്നത്. പുതിയ നിരക്കനുസരിച്ച് 1,000 സി.സി കാറുകളുടെ പ്രീമിയം 2019-20ലെ 2,072 രൂപയില്‍ നിന്ന് 2,094 രൂപയാകും. 1,500 സി.സി കാറുകള്‍ക്ക് പുതുക്കിയനിരക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ്.

16,049 രൂപ മുതല്‍ 44,242 രൂപവരെയാണ് വാണിജ്യ വാഹനങ്ങള്‍ക്ക് പുതുക്കിയ നിരക്ക്. 150 മുതല്‍ 350 സി.സി വരെയുള്ള ടൂവീലറുകള്‍ക്ക് പുതുക്കിയ നിരക്ക് 1,336 രൂപ. 350 സി.സിക്ക് മുകളില്‍ 2,804 രൂപയും ആകും.

Exit mobile version