
കൊച്ചി: തനിക്കെതിരെ ഉയർന്ന മീടൂ ആരോപണത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. എന്ത് അടിസ്ഥാനത്തിലാണ് തനിക്കെതിരെ മീടൂ ആരോപണം ഉന്നയിക്കുന്നതെന്ന് വിനായകൻ ചോദിച്ചു.
തന്റെ പുതിയ സിനിമയായ പന്ത്രണ്ടിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിനായകൻ പൊട്ടിത്തെറിച്ചത്.
ശാരീരിക പീഡനങ്ങളെ മീടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന് ചോദിച്ചു.
താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന് പറഞ്ഞു.
”ഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന് അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.” വിനായകന് പറയുന്നു.
‘ഒരുത്തി’ എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂവിനെ പരിഹസിക്കുന്ന തരത്തില്‍ വിനായകന് സംസാരിച്ചിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന് പറഞ്ഞത്.
ഇത് വലിയ വിവാദമായിരുന്നു.മാധ്യമപ്രവര്‍ത്തകയോട് നടത്തിയ പരാമര്‍ശത്തെ സംബന്ധിച്ച ചോദ്യവും ഉയര്‍ന്നു.
ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നായിരുന്നു വിനായകന്റെ പരാമര്‍ശം.
ഇക്കാര്യത്തെപ്പറ്റിയുള്ള ചോദ്യത്തിനും രോഷാകുലനായാണ് വിനായകന് മറുപടി പറഞ്ഞത്.
“ഞാന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അങ്ങനെ വ്യാഖ്യാനിച്ചതാണ്. ആ പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറഞ്ഞിരുന്നു. സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു”
തന്നെ മാധ്യമങ്ങള്‍ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും താന്‍ ചെയ്യാത്ത കാര്യങ്ങള്‍ തന്നിലാരോപിച്ചുവെന്നും വിനായകന് കുറ്റപ്പെടുത്തി.