വാട്‌സാപ്പ് സിനിമ നിർമിക്കുന്നു

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ആദ്യ നിര്‍മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും പുറത്തിറങ്ങാനിരിക്കുകയാണ്.

നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

ഒരു സോഷ്യല്‍ മെസേജിങ് പ്ലാറ്റ് ഫോം ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ സംഭവമാണിത്. വാട്‌സാപ്പിന്റെ പ്രചാരണത്തിനൊരു വഴി എന്ന നിലയിലാവാം നയ്ജ ഒഡിസിയെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്റെന്റ്‌കൊംപോയും വാട്‌സാപ്പും തമ്മില്‍ അടുത്തിടെ ഒരു കരാറൊപ്പിട്ടിരുന്നു.

നമ്മുടെ ബഹുമുഖ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ വാട്ട്സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് പറയുന്ന കഥയാണ് നയ്ജ ഒഡീസി’. ബന്ധങ്ങള്‍, വ്യക്തിത്വം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയില്‍ വഴിക്കാട്ടുന്നതിന്, ഏറ്റവും പ്രധാനപ്പെട്ടവരുമായി നിങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിങ്ങളെ വാട്‌സാപ്പ് പ്രാപ്തമാക്കുന്നുണ്ട്. കമ്പനി വക്താവ് പറഞ്ഞു.

Related Articles

Back to top button