സ്വകാര്യതാ നയം പുതിയ തന്ത്രത്തിലൂടെ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

വിവാദങ്ങള്‍ സൃഷ്ടിച്ച സ്വകാര്യതാ നയം പുതിയ തന്ത്രത്തിലൂടെ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്.

മെയ് 15ന് മുന്‍പ് പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് നഷ്ടപ്പെടില്ല. പകരം, ഓരോ ഫീച്ചറുകള്‍ നഷ്ടപ്പെടുകയാണ് ചെയ്യുക. ഒടുവില്‍ അക്കൗണ്ട് ഉപയോഗശൂന്യമാവും.

ഇതു സംബന്ധിച്ച് വാട്‌സ്ആപ്പ് എഫ്.എ.ക്യുവില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: വരും ആഴ്ചകളില്‍ ഞങ്ങള്‍ പുതിയ നിബന്ധനകള്‍ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നത് തുടരും.

മെയ് 15 ശേഷം പുലര്‍ച്ചെ നിങ്ങള്‍ വാട്‌സ്ആപ്പ് ആദ്യമായി തുറക്കുമ്പോള്‍ ലഭിക്കുന്ന നിബന്ധനകള്‍ അംഗീകരിക്കണം എന്നാവശ്യപ്പെടുന്ന നോട്ടിഫിക്ഷന്‍ ഇടയ്ക്കിടെ തെളിയും.

കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഈ നോട്ടിഫിക്കേഷന്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ തോത് പിന്നെയും കൂട്ടും.

തീര്‍ന്നില്ല, പിന്നീടും അംഗീകരിക്കാന്‍ തയ്യാറാവാത്തവരുടെ ഓരോ ഫീച്ചറുകള്‍ നിര്‍ജീവമാക്കാന്‍ തുടങ്ങും. വാട്‌സ്ആപ്പ് കോള്‍, നോട്ടിഫിക്കേഷന്‍ തുടങ്ങി പതിനഞ്ചോളം ഫീച്ചറുകള്‍ ഘട്ടംഘട്ടമായി എടുത്തുകളയും.

ചുരുക്കത്തില്‍, മെയ് 15ന് ശേഷവും നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ആവില്ല. പക്ഷേ, ഉപയോഗശൂന്യമായി നിങ്ങളുടെ ഫോണില്‍ കിടക്കും.

Related Articles

Back to top button