സു​ര​ക്ഷി​ത​മാ​യ മ​ദ്യ​പാ​നം എ​ന്നൊ​ന്നി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

മി​ത​മാ​യ അ​ള​വി​ല്‍ മ​ദ്യം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മ​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ഒ​രു പ​റ​ച്ചി​ല്‍. എ​ന്നാ​ല്‍ സു​ര​ക്ഷി​ത​മാ​യ മ​ദ്യ​പാ​നം എ​ന്നൊ​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന.

മ​ദ്യ​പാ​ന​ത്തി​ന്റെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം കാ​ന്‍​സ​ര്‍ സാ​ധ്യ​ത കൂ​ടി വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്പി​ല്‍ അ​മി​ത മ​ദ്യ​പാ​നം മൂ​ലം 200 മി​ല്യ​ണ്‍ ആ​ളു​ക​ള്‍ കാ​ന്‍​സ​ര്‍ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു. ലാ​ന്‍​സെ​റ്റ് പ​ബ്ലി​ക് ഹെ​ല്‍​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​റ​ഞ്ഞ​തും മി​ത​മാ​യ രീ​തി​യി​ലു​മു​ള്ള മ​ദ്യ​ത്തി​ന്റെ ഉ​പ​യോ​ഗം പോ​ലും യൂ​റോ​പ്യ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ന്‍​സ​ര്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ആ​ഴ്ച്ച​യി​ല്‍ 1.5ലി​റ്റ​ര്‍ വൈ​നോ, 3.5 ലി​റ്റ​ര്‍ ബി​യ​റോ ക​ഴി​ക്കു​ന്ന​തു​പോ​ലും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ് എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​ത്.

കു​ട​ലി​ലെ കാ​ന്‍​സ​ര്‍,സ്ത​നാ​ര്‍​ബു​ദം തു​ട​ങ്ങി​യ ഏ​ഴോ​ളം കാ​ന്‍​സ​റു​ക​ള്‍​ക്ക് മ​ദ്യ​പാ​നം കാ​ര​ണ​മാ​കു​ന്നു. എ​ഥ​നോ​ള്‍ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തു വ​ഴി പ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​വു​ക​യും അ​തു​വ​ഴി കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഏ​ത് പാ​നീ​യ​വും കാ​ന്‍​സ​ര്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്നു.

മ​ദ്യ​ത്തി​ന്റെ ഉ​പ​യോ​ഗം ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നി​ല്ല എ​ന്ന് തെ​ളി​യി​ക്കാ​ന്‍ മ​തി​യാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.

മ​ദ്യ​പാ​ന​ത്തി​ന്റെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം എ​ന്നൊ​ന്നി​നെ​ക്കു​റി​ച്ച് പ​റ​യാ​നാ​വി​ല്ല. എ​ത്ര കു​ടി​ക്കു​ന്നു എ​ന്ന​തി​ല​ല്ല, ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഏ​തൊ​രു പാ​നീ​യ​വും ആ​ദ്യ​തു​ള്ളി കു​ടി​ക്കു​ന്ന​തി​ല്‍ തു​ട​ങ്ങി മ​ദ്യ​പാ​നി​യു​ടെ ആ​രോ​ഗ്യം പ്ര​ശ്‌​ന​മാ​യി തു​ട​ങ്ങു​ന്നു.

എ​ത്ര അ​ധി​കം മ​ദ്യ​പി​ക്കു​ന്നോ അ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണ്, എ​ത്ര കു​റ​ച്ച് മ​ദ്യ​പി​ക്കു​ന്നോ അ​ത്ര സു​ര​ക്ഷി​ത​വു​മാ​ണ് എ​ന്നു മാ​ത്ര​മേ ഉ​റ​പ്പി​ച്ച് പ​റ​യാ​നാ​വൂ എ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തേ അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ കാ​ന്‍​സ​ര്‍ റി​സ​ര്‍​ച്ചി​ന്റെ ജേ​ര്‍​ണ​ലാ​യ കാ​ന്‍​സ​ര്‍ എ​പി​ഡെ​മോ​ള​ജി, ബ​യോ​മാ​ര്‍​ക്കേ​ഴ്സ് & പ്രി​വ​ന്‍​ഷ​നി​ലും സ​മാ​ന ക​ണ്ടെ​ത്ത​ല്‍ വ​ന്നി​രു​ന്നു.

മ​ദ്യ​പാ​ന​വും കാ​ന്‍​സ​ര്‍ സാ​ധ്യ​ത​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​ന്‍ ഉ​ള്‍​പ്പെ​ടെ ആ​ല്‍​ക്ക​ഹോ​ള്‍ അം​ശ​മു​ള്ള പാ​നീ​യ​ങ്ങ​ളെ​ല്ലാം കാ​ന്‍​സ​ര്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്.

ഭൂ​രി​ഭാ​ഗം പേ​രും ഇ​തേ​ക്കു​റി​ച്ച് അ​വ​ബോ​ധ​മി​ല്ലാ​ത്ത​വ​രോ അ​ത​ല്ലെ​ങ്കി​ല്‍ മ​ദ്യം ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്ന​വ​രോ ആ​ണെ​ന്ന് പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ഥ​നോ​ള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ബി​യ​ര്‍, വൈ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ദ്യ​ങ്ങ​ളെ​ല്ലാം കാ​ന്‍​സ​ര്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി. 3,800 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ഒ​രു ഗ​വ​ണ്‍​മെ​ന്റ് സ​ര്‍​വേ​യാ​ണ് പ​ഠ​ന​ത്തി​ന് ആ​ധാ​ര​മാ​ക്കി​യ​ത്.

കാ​ന്‍​സ​റി​ന്റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് മ​ദ്യ​പാ​ന​മാ​ണെ​ന്നും എ​ന്നി​ട്ടും അ​ത് പ​ല​ര്‍​ക്കും അ​റി​യാ​ത്ത​ത് ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​ങ്കു​വെ​ച്ചു.

മ​ദ്യ​പാ​ന​വും കാ​ന്‍​സ​ര്‍ സാ​ധ്യ​ത​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​ബോ​ധം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു പ​ഠ​ന​ല​ക്ഷ്യം.

Exit mobile version