കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒക്‌ടോബർ 20 മുതൽ വ്യാപകമായി മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ GFS മോഡൽ പ്രവചനപ്രകാരം ഒക്‌ടോബർ 20 ന് കേരളത്തിൽ വ്യാപകമായും മലയോര ജില്ലകളിൽ അതിശക്തമായും മഴയ്ക്ക് സാധ്യതയുണ്ട്.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പു​ണ്ട്. കൊ​ല്ലം, ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പും ന​ൽ​കി.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ വ​യ​നാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ മു​ന്ന​റി​യി​പ്പാ​ണ്. വെ​ള്ളി​യാ​ഴ്ച കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തുലാവർഷ കണക്കിൽ കേരളത്തിന് ലഭിക്കേണ്ട 90 ശതമാനം മഴയും ലഭിച്ചു കഴിഞ്ഞു.•ഈ വർഷം ഒക്‌ടോബർ ഒന്ന് മുതൽ 19 വരെ സംസ്ഥാനത്തു 444.9 മി.മി. മഴ ലഭിച്ചു. എന്നാൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 183.5 മി.മി മാത്രമാണ്.

ഏറ്റവും കൂടുതൽ മഴ കോഴിക്കോട് ജില്ലയിലും (223 ശതമാനം അധികം) ഏറ്റവും കുറവ് ആലപ്പുഴയിലും (66 ശതമാനം അധികം) രേഖപ്പെടുത്തി. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദങ്ങളുടെ ഫലമാണ് കേരളത്തിൽ ലഭിച്ച അധിക മഴ.

കാലാവസ്ഥാമാറ്റങ്ങൾ മുന്നിൽ കണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ദുരന്തനിവാരണ വകുപ്പ് ഒക്‌ടോബർ ഏഴിന് എല്ലാ ജില്ലാ കളക്ടർമാർക്കും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Related Articles

Back to top button