ലോകം കടുത്ത ജലക്ഷാമത്തിലേക്ക്: മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകം കടുത്ത ജലക്ഷാമത്തിലേക്കെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

ന്യൂയോര്‍ക്കില്‍ ആരംഭിച്ച യു.എന്‍ ജല ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.

ആഗോള ജനസംഖ്യയില്‍ 10 ശതമാനം ജനങ്ങളും ജല ദൗര്‍ലഭ്യം നേരിടുന്നവരാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷത്തില്‍ ഏറിയ പങ്കും ജലക്ഷാമം നേരിടുന്നു. ജല ഉപയോഗം നിയന്ത്രിച്ചാല്‍ ഭാവി തലമുറക്ക് ആവശ്യമായ ജലം സംരക്ഷിക്കാനാകുമെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി ഉഷാ റാവു മൊനാറി പറഞ്ഞു.

അനിയന്ത്രിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലസ്രോതസുകള്‍ വറ്റിവരളുന്നത് ഏറെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയമാണന്ന് ഉച്ചകോടിയില്‍ സംസാരിച്ച പ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗമാണ് ന്യൂയോര്‍ക്കില്‍ നടക്കുന്നത്.

Related Articles

Back to top button