
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ യൂടൂബില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. പരസ്യങ്ങള്‍ക്കുൾപ്പെടെയാണ് നിയന്ത്രണം വരുന്നത്.
സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ യൂട്യൂബ് ഇനി അനുവദിക്കില്ല.
മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകള്‍ എന്നിവയ്ക്കുള്ള പരസ്യങ്ങളും അനുവദിക്കില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.
പരസ്യദാതാക്കള്‍ക്ക് അയച്ച ഇമെയിലില്‍, മുഴുവന്‍ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂട്യൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2020 ലെ തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോംപേജ് റിസ്സര്‍വ്വ് ചെയ്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മുതൽ ഇതുമായി ബന്ധപ്പെട്ട് യൂട്യൂബ് നീക്കം നടത്തിയിരുന്നു. യൂട്യൂബിലെ പ്രചാരണത്തില്‍ ആധിപത്യം സ്ഥാപിക്കാനായി നിരവധി പ്രവര്‍ത്തനങ്ങളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു.
വളരെ പ്രധാനം അര്‍ഹിക്കുന്ന നിലപാടുകളിലൊന്നാണ് യൂട്യൂബിന്റേതെന്നാണ് വിഷയത്തില്‍ ഗൂഗിള്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും ഗൂഗിളും പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നിരുന്നു. അധികം താമസിക്കാതെ സാമൂഹിക മാധ്യമങ്ങളിലെല്ലാം ഇത് നടപ്പാക്കാനാണ് സാധ്യത.
അതോടൊപ്പം തന്നെ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച് ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി യൂട്യൂബര്‍മാര്‍ക്ക് മെയിൽ അയച്ചിട്ടുണ്ട്.
യുഎസിന് പുറത്തുള്ള എല്ലാ രാജ്യങ്ങളിലെയും യൂട്യൂബര്‍മാര്‍ക്ക് നികുതി ബാധകമായേക്കും, ഇന്ത്യയിലും യൂട്യൂബര്‍മാര്‍ നികുതി നൽകേണ്ടി വരും.
നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിൻെറ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നികുതി വിവരങ്ങൾ അവരുടെ ആഡ്സെൻസ് അക്കൗണ്ടിൽ മെയ് 31 നകം ലഭ്യമാക്കണമെന്ന് ആണ് നിര്‍ദേശം. കൃത്യ സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ലോകമെമ്പാടുമുള്ള യൂട്യൂബര്‍മാരുടെ മൊത്തം വരുമാനത്തിൻെറ 24 ശതമാനം വരെ കുറയ് ക്കേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതുപോലെ വിവിധ രാജ്യങ്ങളിൽ വിവിധ നികുതി നിരക്കായിരിക്കും ഈടാക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 30 ശതമാനത്തോളം ആയി നികുതി ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എന്തായാലും ഇത്രയധികം നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധവുമായി യൂട്യൂബര്‍മാരും എത്തിയിട്ടുണ്ട്
യൂട്യബിൽ നിന്ന് കോടികൾ കൊയ്യുന്നത് ഇപ്പോൾ സാധാരണക്കാരാണ്. വീഡിയോകളിലൂടെ ആളുകളെ പിടിച്ചിരുത്താൻ ആകുമെങ്കിൽ സാധ്യതകളുടെ വലിയ ലോകമാണ് യൂട്യൂബ് നൽകുന്നത്.
വരുമാനത്തിനായി പിന്നെ മറ്റു ജോലിയെ ഒന്നും ആശ്രയിക്കേണ്ടി വരില്ല എന്നതു തന്നെയാണ്, ഓരോ ദിവസവും നിരവധി യൂട്യൂബ് ചാനലുകൾ പുതിയതായി ആരംഭിയ്ക്കപ്പെടുന്നതിന്റെ പ്രധാന കാരണം.